നടി ആക്രമിക്കപ്പെട്ട കേസ്: രമ്യാ നമ്പീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ നടന്നു

കൊച്ചി ഫെബ്രുവരി 7: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി രമ്യാ നമ്പീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ നടന്നു. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് ഇന്ന് നടന്നത്. നടന്‍ ലാലിനെയും കുടുംബത്തിനെയും ഇന്നലെ വിസ്തരിച്ചിരുന്നു.

സിനിമാ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളും കോടതിയില്‍ ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →