സസ്പെന്‍ഷന്‍ കഴിഞ്ഞ് ചുമതലയേറ്റു: ശമ്പളമില്ലാതെ ജേക്കബ് തോമസ്

തിരുവനന്തപുരം ഫെബ്രുവരി 6: സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തി ഷൊറണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി ചുമതലയേറ്റിട്ടും ജേക്കബ് തോമസിന് ശമ്പളമോ മറ്റ് ആനുകൂല്ല്യമോ നല്‍കാന്‍ തയ്യാറാകാതെ സര്‍ക്കാര്‍. ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിന് അച്ചടക്ക നടപടി നേരിട്ടാണ് ജേക്കബ് തോമസ് സസ്പെന്‍ഷനിലായത്.

2017 ഡിസംബറിലാണ് ഐഎംജി ഡയറക്ടര്‍ ആയിരിക്കെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ് അവസാനമായി ശമ്പളം വാങ്ങിയത്. അനുമതിയില്ലാതെയുള്ള പുസ്തകമെഴുത്ത് ഉള്‍പ്പെടെയുള്ള ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാലയളവിലെ വേതനം നല്‍കിയില്ലെന്ന് മാത്രമല്ല, നിലവില്‍ വഹിക്കുന്ന ചുമതലയുടെ ശമ്പളമോ മറ്റ് അലവന്‍സുകളോ ഒന്നും നല്‍കാന്‍ തയ്യാറായിട്ടില്ല.

Share
അഭിപ്രായം എഴുതാം