കൊറോണ: ചൈനയില്‍ മരണം 563 ആയി

ബെയ്ജിങ് ഫെബ്രുവരി 6: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണം കൂടി കണക്കിലെടുത്താല്‍ ഇതുവരെയുള്ള കൊറോണ മരണം 565 ആണ്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ വൈറസ് ബാധ ഏറ്റവരുടെ എണ്ണം 28,000 ആയി ഉയര്‍ന്നു. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഉടന്‍ ചൈന സന്ദര്‍ശിക്കും.

കേരളത്തില്‍ വിവിധ ജില്ലകളിലായി നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2528 പേരാണ്. മാര്‍ച്ച് 31 വരെയോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയോ പഠന, വിനോദയാത്രകള്‍ ഒഴിവാക്കണമെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.

Share
അഭിപ്രായം എഴുതാം