ന്യൂഡല്‍ഹി ഫെബ്രുവരി 4: കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ബെന്നി ബഹന്നാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇത് അറിയിച്ചത്.
സംസ്ഥാനത്ത് ലൗ ജിഹാദ് ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. സിറോ മലബാര്‍ സഭ ലൗ ജിഹാദ് ഉണ്ടെന്ന് നിലപാട് എടുത്തതോടെയാണ് ഇത് വീണ്ടും ഉയര്‍ന്നുവന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എംപി ചോദ്യം ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിലും അന്വേഷണത്തിലും ലൗ ജിഹാദ് കേരളത്തില്‍ നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് വിശദീകരണം.