നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തകേസില്‍ ചിന്മയാനന്ദിന് ജാമ്യം

ന്യൂഡല്‍ഹി ഫെബ്രുവരി 3: നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ചിന്മയാനന്ദിന് ജാമ്യം. അലഹബാദ് കോടതിയാണ് തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിയമവിദ്യാര്‍ത്ഥിനിയാണ് ചിന്മായനന്ദിനെതിരെ പരാതി നല്‍കിയിരുന്നത്. ചിന്മയാനന്ദ് അധ്യക്ഷനായ സ്ഥാപനത്തിലെ നിയമവിദ്യാര്‍ത്ഥിയായിരുന്നു ഇവര്‍. ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യല്‍, തടവിലാക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചിന്മയാനന്ദിന് മേല്‍ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം