കൊറോണ വൈറസ്: മരിച്ചവരുടെ എണ്ണം 361 ആയി

ബെയ്ജിങ് ഫെബ്രുവരി 3: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 17,205 ആയി. ഫിലിപ്പീന്‍സില്‍ രോഗം മൂലം ഒരാള്‍ മരിച്ചിരുന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.

ചൈനയ്ക്ക് പുറത്തും വൈറസ് ബാധ പടരുകയാണ്. ഓസ്ട്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍, തായ്‌ലാന്റ്‌, യുഎസ് രാജ്യങ്ങളിലായി 171 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചുകോടിയോളം ആളുകള്‍ക്കാണ് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇവിടേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിച്ചു. 46 ഹൈവേകളാണ് അടച്ചത്.

Share
അഭിപ്രായം എഴുതാം