നിര്‍ഭയ കേസ്: വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി ജയില്‍ അധികൃതര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 1: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കാനായി പട്യാല ഹൗസ് കോടതിയെ സമീപിക്കാനൊരുങ്ങി തീഹാര്‍ ജയില്‍ അധികൃതര്‍. കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ജയില്‍ അധികൃതര്‍ കോടതിയെ സമീപിക്കുന്നത്. കേസിലെ പ്രതി അക്ഷയ് താക്കൂര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി.

പ്രതികളുടെ വധശിക്ഷയ്ക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്നലെ സ്റ്റേ അനുവദിച്ചിരുന്നു. വിനയ് ശര്‍മ്മയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. നിയമപരമായി സാധ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം നല്‍കണമെന്ന വിനയ് ശര്‍മ്മയുടെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി നടപടി. ഡല്‍ഹി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാന്‍.

Share
അഭിപ്രായം എഴുതാം