ശബരിമല-ദര്‍ഗ കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി ജനുവരി 28: ശബരിമല-ദര്‍ഗ കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിശാല ബഞ്ചിന്റെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. പരിഗണന വിഷയങ്ങളില്‍ അഭിപ്രായസമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ വാദത്തിനായി 22 ദിവസമെടുക്കു മെന്നായിരുന്നു അഭിഭാഷകരുടെ യോഗത്തില്‍ എടുത്ത തീരുമാനം.

Share
അഭിപ്രായം എഴുതാം