മരടില്‍ ഫ്ളാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കും

കൊച്ചി ജനുവരി 27: മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കി തുടങ്ങും. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയില്‍ ആക്കിയത്. ജെയ്ന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ അവശിഷ്ടങ്ങളാണ് മാറ്റുക.

ആലുവ ആസ്ഥാനമായ പ്രോംപ്റ്റ് എന്ന സ്ഥാപനം ആലപ്പുഴ ജില്ലയിലെ യാര്‍ഡിലേക്കാണ് കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ കൊണ്ടുപോകുക. ഇരുമ്പിന്റെ അവശിഷ്ടങ്ങള്‍ ഫ്ളാറ്റ് പൊളിച്ച കമ്പനികളിലൊന്നായ വിജയ് സ്റ്റീല്‍സ് ഏറ്റെടുക്കും.

Share
അഭിപ്രായം എഴുതാം