കൊറോണ വൈറസ് ബാധ: ചൈനയില്‍ മരണം 80 ആയി

വുഹാന്‍ ജനുവരി 27: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. വൈറസ് ബാധയേറ്റവരുടെ എണ്ണം 2744 ആയി. സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്റ്‌ ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി. ഹൂബെയ് പ്രവിശ്യയില്‍ മാത്രം 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതിവേഗം പടരുന്ന വൈറസിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബെയ്ജിങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളില്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെമ്പാടും പടര്‍ന്നുപിടിച്ചത്.

Share
അഭിപ്രായം എഴുതാം