കൊച്ചി ജനുവരി 24: മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കാനായി വിദേശ സഹായം. മൂവാറ്റുപുഴയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന കമ്പനിയെ നേരത്തെ അവശിഷ്ടങ്ങള്‍ നീക്കാന്‍ തെരഞ്ഞെടുത്തിരുന്നു. കമ്പനിക്കൊപ്പം ഓസ്ട്രിയയില്‍ നിന്നുള്ള രണ്ടംഗ സംഘം മരടില്‍ എത്തിയിട്ടുണ്ട്. ഇതിനായി അഞ്ച് ദിവസത്തിനുള്ളില്‍ റബിള്‍ മാസ്റ്റര്‍ എന്ന മെഷീന്‍ ചെന്നൈയില്‍ നിന്നെത്തിക്കും. നാല് കോടി രൂപയാണ് ചെലവ്. 25 ദിവസങ്ങള്‍ക്കുള്ളില്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ കഴിയുമെന്നാണ് പ്രോംപ്റ്റ് കമ്പനി അറിയിക്കുന്നത്.
അവശിഷ്ടങ്ങള്‍ എം സാന്റാക്കി മാറ്റാന്‍ സമീപത്തുള്ള ഏഴു ക്രഷറുകളുമായി ധാരണയിലെത്തിയിട്ടുണ്ട്. ആധുനിക യന്ത്രവും അടുത്ത ദിവസം മരടിലെത്തും.