മാവോയിസ്റ്റ് ബന്ധം വയനാട്ടില്‍ ശക്തമാകുന്നു

മേപ്പാടി ജനുവരി 21: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റ് ബന്ധം ശക്തമാകുന്നു. കഴിഞ്ഞ ബുധനാഴ്ച അട്ടമലയില്‍ റിസോര്‍ട്ടിന് നേരെ ആക്രമണം നടത്തിയത് നാടുകാണിദളത്തിലെ വിക്രംഗൗഡയും സോമനും ഉള്‍പ്പെട്ട സംഘമാണെന്ന് പോലീസിന് സൂചന കിട്ടി. ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് പ്രാദേശിക പിന്തുണയും കിട്ടുന്നത് പോലീസ് ഗൗരവമായാണ് കാണുന്നത്. വൈത്തിരി താലൂക്കിലെ മേപ്പാടി മേഖലയിലെ അട്ടമല ചൂരല്‍മല മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലാണ് മാവോയിസ്റ്റ് ബന്ധം ശക്തമാകുന്നത്.

അട്ടമല റിസോര്‍ട്ട് ആക്രമണത്തില്‍ ഇതുവരെ ആരെയും ഔദ്യോഗികമായി പ്രതി ചേര്‍ത്തിട്ടില്ല. ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം