പൗരത്വ നിയമഭേദഗതി: ചീഫ് സെക്രട്ടറി ടോംജോസ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ചീഫ് സെക്രട്ടറി ടോം ജോസ്

തിരുവനന്തപുരം ജനുവരി 20: ചീഫ് സെക്രട്ടറി ടോംജോസ് ഐഎഎസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. പൗരത്വ നിയമഭേദഗതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിതിനെക്കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

ചട്ടപ്രകാരം സുപ്രീംകോടതിയെ സമീപിക്കും മുന്‍പ് ഗവര്‍ണറെ അറിയിക്കേണ്ടതായിരുന്നു എന്നാണ് ഗവര്‍ണറുടെ വാദം. ഇക്കാര്യം പാലിക്കാത്തതെന്താണെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

Share
അഭിപ്രായം എഴുതാം