വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട് സ്കൂള്‍ ബസ് നിര്‍ത്താതെ പോയി

തൃശ്ശൂര്‍ ജനുവരി 16: സ്കൂട്ടര്‍ യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ട് സ്കൂള്‍ ബസ് നിര്‍ത്താതെ പോയി. ഒല്ലൂക്കര വിക്ടറി ഐടിഐയിലെ രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാര്‍ത്ഥികളായ രജ്ഞിത്ത് (20), ദീപക് (20) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്കൂള്‍ ബസാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ടത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ രജ്ഞിത്തിന് ഗുരുതരമായി പരിക്കേറ്റു. രണ്ട് പല്ലുകള്‍ പോയി, മുഖത്ത് മുറിവുകളുണ്ട്, ഇടുപ്പിനും പരിക്കേറ്റു.

കോളേജില്‍ നിന്ന് വരുന്ന വഴി വൈകിട്ട് 4.30യോട് കൂടി പെരിങ്ങാവില്‍വച്ചായിരുന്നു അപകടം. സ്കൂള്‍ ബസ് ഇടിച്ച് ഇരുവരും റോഡിലേക്ക് വീണു. ബസ് നിര്‍ത്താതെ കടന്നുപോയി.

Share
അഭിപ്രായം എഴുതാം