കളിയിക്കാവിള എസ്ഐ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍

അറസ്റ്റിലായ അബ്ദുള്‍ ഷമീം, തൗഫീക്ക്

ബംഗളൂരു ജനുവരി 14: കളിയിക്കാവിള എസ്ഐ വില്‍സണ്‍ വധക്കേസിലെ പ്രതികളെ പോലീസ് പിടികൂടി. വില്‍സനെ വെടിവച്ച അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരാണ് ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ഐ വില്‍സനെ പ്രതികള്‍ കളിയിളക്കാവില്‍ വച്ച് വെടിവച്ചു കൊന്നത്. മുഖ്യപ്രതികള്‍ക്ക് തോക്ക് എത്തിച്ചുനല്‍കിയ ഇജാസ് പാക്ഷയെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന് പ്രതികളെ പിടികൂടാനായത്.

പ്രതികള്‍ സംഭവത്തിന് രണ്ട് ദിവസം മുന്‍പ് നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണം കേരളത്തിലെന്ന് സൂചന. സംഭവത്തില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ചിലര്‍ ഒളിവിലാണ്.

Share
അഭിപ്രായം എഴുതാം