കൊച്ചി ജനുവരി 14: ടോള്‍ പ്ലാസകളില്‍ ബുധനാഴ്ച മുതല്‍ ഫാസ്ടാഗുകള്‍ നിര്‍ബന്ധം. ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് നിര്‍ബന്ധമാണ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ പോകേണ്ടി വരും. പാലിയേക്കര ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ അഞ്ച് ട്രാക്കുകളിലും ഫാസ്ടാഗ് കാര്‍ഡ് ഉണ്ടെങ്കിലേ കടന്നുപോകാന്‍ കഴിയൂ. നേരിട്ട് പണം സ്വീകരിക്കുന്ന ട്രാക്ക് ഒന്ന് മാത്രമേ ഉണ്ടാകൂ.
40,000ത്തോളം വാഹനങ്ങള്‍ പ്രതിദിനം കടന്നുപോകുന്നതില്‍ 12,000 എണ്ണത്തിന് മാത്രമാണ് ഫാസ്ടാഗ് കാര്‍ഡുള്ളത്. 28,000 വാഹനങ്ങളും ഫാസ്ടാഗ് എടുത്തിട്ടില്ല. ഈ വാഹനങ്ങള്‍ ഒറ്റ ട്രാക്കില്‍ മാത്രം പോകേണ്ടി വരുമ്പോള്‍ കിലോമീറ്ററോളം റോഡില്‍ വരി പ്രത്യക്ഷപ്പെടാം.
ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാന്‍ ആയിരുന്നും നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപകമായ പരാതിയെ തുടര്‍ന്നാണ് ഒരു മാസം കൂടി നീട്ടിനല്‍കിയത്.