മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി

കൊച്ചി ജനുവരി 9: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനായി സജ്ജമായി. ജനുവരി 11നും ജനുവരി 12നും പൊളിക്കേണ്ട ഫ്ളാറ്റുകളിലെല്ലാം ഇന്നലെതന്നെ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഇതിന് പിന്നാലെ ബ്ലാസ്റ്റിംഗ് ഷെഡുകളുടെയും കണ്‍ട്രോള്‍ റൂമിന്റെയും നിര്‍മ്മാണം ഇന്ന് തുടങ്ങും. മരട് നഗരസഭ ഓഫീസിലായിരിക്കും കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നത്.

ആല്‍ഫ സെറിന്‍ ഫ്ളാറ്റില്‍ സ്ഫോടനം നടത്തുന്ന സമയത്തില്‍ നേരിയ മാറ്റമുണ്ടാകുമെന്ന് പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ അറിയിച്ചു. ഹോളിഫെയ്ത്തിലെ സ്ഫോടനത്തിന് ശേഷം പൊടിപടലം അടങ്ങിയാലുടന്‍ ആല്‍ഫയില്‍ സ്ഫോടനം നടത്തുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി. സ്ഫോടക വസ്തുക്കള്‍ നിറച്ച ഫ്ളാറ്റുകളിലെല്ലാം സ്ഫോടകവിദഗ്ദ്ധര്‍ വിശദമായ പരിശോധന നടത്തുകയാണിപ്പോള്‍. പെസോ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍ വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share
അഭിപ്രായം എഴുതാം