ചോദ്യപേപ്പര്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം ജനുവരി 4: ചോദ്യപേപ്പര്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാല പരീക്ഷ റദ്ദാക്കി. ഡിസംബര്‍ 31ന് സാങ്കേതിക സര്‍വ്വകലാശാല നടത്തിയ ബിടെക് മൂന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചിന്റെ പരീക്ഷയാണ് റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ ഇന്‍റേണല്‍ പരീക്ഷക്ക് നല്‍കിയ ചോദ്യപേപ്പര്‍ അതേപടി ആവര്‍ത്തിച്ചാണ് സര്‍വ്വകലാശാല പരീക്ഷക്കും നല്‍കിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ സംഘത്തില്‍ സിഇടിയിലെ അധ്യാപകനും ഉണ്ടായിരുന്നു. ക്രമക്കേടിനെപ്പറ്റി അന്വേഷണം നടത്തുമെന്നും സാങ്കേതിക സര്‍വ്വകലാശാല അറിയിച്ചു.

Share
അഭിപ്രായം എഴുതാം