നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതിവിധി ഇന്ന്

ദിലീപ്

കൊച്ചി ജനുവരി 4: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ കോടതി വിധി ഇന്ന് രാവിലെ 11 മണിക്ക്. ദിലീപിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനില്‍ക്കില്ലെന്നാണ് ദിലീപിന്റെ വാദം. വിചാരണ ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

തനിക്കെതിരായി വ്യക്തമായ തെളിവുകള്‍ കുറ്റപത്രത്തില്‍ ഇല്ലെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുന്നതിനാല്‍ അടച്ചിട്ട കോടതിയിലാണ് വാദം നടന്നത്.

Share
അഭിപ്രായം എഴുതാം