ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

ചെന്നൈ ജനുവരി 2: ചെന്നൈ മറീന ബീച്ചില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജ ഉള്‍പ്പടെയുള്ള ബിജെപിക്കാര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോണ്‍ഗ്രസ് നേതാവ് നെല്ലായ് കണ്ണന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും വിവാദ പരാമര്‍ശം നടത്തിയതിനാണ് ബിജെപി ബീച്ചില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസ് ഇവരെ പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. തിരുനെല്‍വേലിയില്‍ എസ്ഡിപിഐ യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു നെല്ലായ് കണ്ണന്റെ പരാമര്‍ശം.

Share
അഭിപ്രായം എഴുതാം