ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്ത് ചുമതലയേറ്റു

ന്യഡല്‍ഹി ജനുവരി 1: ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു. നാവിക സേനയും, വ്യോമസേനയും, കരസേനയും ഇനി ഒരു സംഘമായി പ്രവര്‍ത്തിക്കുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. വിഭവങ്ങളുടെ മികച്ച വിനിയോഗത്തിലും സംയുക്ത പരിശീലനത്തിനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

രാഷ്ട്രീയത്തില്‍ നിന്ന് അകന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം