അയോദ്ധ്യയില്‍ ബാബ്റി മസ്ജിദിന് പകരം പള്ളി നിര്‍മ്മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി ഡിസംബര്‍ 31: അയോദ്ധ്യയില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊളിച്ചുനീക്കിയ ബാബ്റി മസ്ജിദിന് പകരം മുസ്ലീം പള്ളി നിര്‍മ്മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍. മിര്‍സാപൂര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് നിര്‍ദ്ദേശിച്ച അഞ്ച് സ്ഥലങ്ങള്‍. സുന്നി വഖഫ് ബോര്‍ഡ് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടില്ല.

കര്‍സേവകര്‍ 1992ലാണ് ബാബ്റി മസ്ജിദ് പൊളിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്ന് ആരോപിച്ചായിരുന്നു പള്ളി പൊളിച്ച് നീക്കിയത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ 2019 നവംബര്‍ 9നാണ് സുപ്രീംകോടതി വിധി പറഞ്ഞത്. പള്ളി പൊളിച്ചു നീക്കിയ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാമെന്നും പള്ളി നിര്‍മ്മിക്കാനായി അയോദ്ധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →