സംസ്ഥാനത്ത് രാത്രി യാത്രയില്‍ പങ്കെടുത്ത് എണ്ണായിരത്തോളം സ്ത്രീകള്‍

കോഴിക്കോട് ഡിസംബര്‍ 30: ‘പൊതു ഇടം എന്റേതും’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു 250 സ്ഥലങ്ങളിലായി എണ്ണായിരത്തോളം സ്ത്രീകള്‍ രാത്രി നടത്തത്തിന്‍റെ ഭാഗമായത്. നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പരിപാടിയില്‍ മികച്ച വനിതാ പങ്കാളിത്തം. ഞായറാഴ്ച രാത്രി 11 മുതല്‍ 1 മണി വരെയായിരുന്നു സ്ത്രീകളുടെ രാത്രി നടത്തം.

സംസ്ഥാനത്ത് സംഘടിപ്പിച്ച ഈ പരിപാടിയില്‍ തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവുമധികം പേര്‍ പങ്കെടുത്തത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ്. തിരുവനന്തപുരം ജില്ലയില്‍ 22 സ്ഥലങ്ങളിലാണ് സത്രീകള്‍ പൊതു ഇടങ്ങളില്‍ പങ്കെടുത്തത്. സാമൂഹികനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമ, നിര്‍ഭയ സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി. പോലീസിന്റെയും ഷാഡോ പോലീസിന്റെയും മറ്റു വകുപ്പുകളുടെയും സഹായത്തോടെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.

Share
അഭിപ്രായം എഴുതാം