കൊച്ചി ഡിസംബര്‍ 28: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പുള്ള കുടിയൊഴിപ്പിക്കല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ഇന്‍ഷുറന്‍സ് തുകയിലുള്‍പ്പെടെ വ്യക്തത ആവശ്യപ്പെട്ട് മരടിലെ ആല്‍ഫ സെറീന്‍ ഫ്ളാറ്റിന് സമീപത്തെ പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടും അധികൃതരില്‍ നിന്ന് അനുകൂല തീരുമാനമില്ല. ഇതില്‍ പ്രതിഷേധിച്ച് കളക്ടര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഈ മാസം 30-ാം തീയതിക്കുള്ളില്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയില്ലെങ്കില്‍ ജനുവരി ഒന്നു മുതല്‍ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.