കൊച്ചിയില്‍ റോഡുകളുടെ അവസ്ഥ മോശമാണെന്ന് അമിക്കസ് ക്യൂറി

കൊച്ചി ഡിസംബര്‍ 19: കൊച്ചിയിലെ പല റോഡുകളുടെയും അവസ്ഥ മോശമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. റോഡുകളുടെ നിലവാരം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ ഹൈക്കോടതി മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നത്.

Share
അഭിപ്രായം എഴുതാം