ന്യൂഡല്‍ഹി ഡിസംബര്‍ 19: ഡല്‍ഹിയില്‍ ചെങ്കോട്ടയിലേക്ക് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്താനിരിക്കുന്ന മാര്‍ച്ച് എങ്ങനെയും തടയുമെന്ന് ഡല്‍ഹി പോലീസ്. സ്ഥലത്തേക്ക് എത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു.
ജാമിയ മിലിയക്ക് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനുകളും ചെങ്കോട്ടയ്ക്ക് അടുത്തുള്ളതുമായ 14 മെട്രോ സ്റ്റേഷനുകള്‍ പോലീസ് അടപ്പിച്ചു. ചെങ്കോട്ട പോലീസ് വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.