ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് ട്രെയിന്‍ തടഞ്ഞു

കൊല്ലം ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഐലന്‍റ് എക്സ്പ്രസ് അരമണിക്കൂര്‍ തടഞ്ഞു. പോലീസെത്തി ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ മാറ്റി. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാനത്തും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചു. ആലപ്പുഴയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

Share
അഭിപ്രായം എഴുതാം