തിരുവനന്തപുരം ഡിസംബര്‍ 13: എംജി സര്‍വ്വകലാശാലയിലെ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ ബിനോ തോമസിനെ ചുമതലകളില്‍ നിന്ന് നീക്കി. എംകോം ടാക്സേഷന്‍ പേപ്പറിന് മാര്‍ക്ക് കൂട്ടി നല്‍കിയത് ചോദ്യം ചെയ്തതിനാണ് നടപടി. സര്‍വ്വകലാശാലയെ അപകീര്‍ത്തിപ്പെടുത്തി മാധ്യമങ്ങളോട് സംസാരിച്ചെന്ന് വിശദീകരണം. താന്‍ സര്‍വ്വകലാശാലയെപ്പറ്റി മോശമായി സംസാരിച്ചിട്ടില്ലെന്ന് ബിനോ തോമസ് വ്യക്തമാക്കി.