ഗുജറാത്ത് കലാപ കേസില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട്

നരേന്ദ്രമോദി

അഹമ്മദാബാദ് ഡിസെബര്‍ 11: ഗുജറാത്ത് കലാപ കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ജസ്റ്റിസ് നാനാവതി-മെഹ്ത കമ്മീഷന്‍റെ റിപ്പോര്‍ട്ട്. ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജയാണ് നിയമസഭയില്‍ കമ്മീഷന്‍റെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് ശേഷം നടന്ന കലാപം ആസൂത്രിതമായിരുന്നില്ലെന്നും മോദി സര്‍ക്കാര്‍ കലാപം തടയാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ഐപിഎസ് ഓഫീസര്‍ സജ്ഞീവ് ഭട്ട് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം