പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുന്നു: കുറ്റപ്പെടുത്തി നൊബേല്‍ സമ്മാന ജേതാവ് വെങ്കട്ടരാമന്‍

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍

ലണ്ടന്‍ ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. സഹിഷ്ണുതയില്‍ ഊന്നിയുള്ള ആദര്‍ശമാണ് ഇന്ത്യക്കുള്ളതെന്നും അത് തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ബില്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞരും പണ്ഡിതരും നല്‍കിയ നിവേദനത്തില്‍ ഒപ്പിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പൗരന്മാര്‍ മാത്രമാകണം ഈ നിവേദനം നല്‍കേണ്ടത് എന്നതിനാലാണ് താന്‍ ഒപ്പിടാത്തതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍-യുകെ ഇരട്ട പൗരത്വമുള്ള വ്യക്തിയാണ് വെങ്കട്ടരാമന്‍.

നമ്മള്‍ പാകിസ്ഥാനല്ല. മതേതരമായതുകൊണ്ട് തന്നെ നാം വ്യത്യസ്തരാണ്. എല്ലാവരോടും സഹിഷ്ണുത എന്നാണ് ഇന്ത്യ ഉദ്ഘോഷിക്കുന്നത്. ശാസ്ത്രീയമായി കാര്യങ്ങളെ കാണുന്നത് കൊണ്ട് തന്നെ ഇന്ത്യന്‍ ഭരണഘടന വിശിഷ്ടമാണ്. അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം