ശ്രീലങ്കന്‍ തമിഴര്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി ഡിസംബര്‍ 10: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു. 35 വര്‍ഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ തമിഴര്‍ രാജ്യത്ത് കഴിയുന്നു. ഇവര്‍ക്ക് പൗരത്വം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും ട്വീറ്റില്‍ രവിശങ്കര്‍ പറയുന്നു.

ദേശീയ പൗരത്വ ബില്‍ ലോക്സഭയില്‍ പാസായതിനു പിന്നാലെയാണ് രവിശങ്കറിന്‍റെ ട്വീറ്റ്. വന്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ഒടുവിലാണ് ബില്‍ പാസായത്. 311 പേര്‍ ബില്ലിനെ അനുകൂലിച്ചും 80 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.

Share
അഭിപ്രായം എഴുതാം