പൗരത്വ ബില്ലിനെതിരെ അസമില്‍ വ്യാപക പ്രതിഷേധം

ദിസ്പൂര്‍ ഡിസംബര്‍ 10: പൗരത്വ ബില്‍ ഭേദഗതിക്കെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നു. അസമില്‍ 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പന്തം കൊളുത്തി പ്രകടനവും മന്ത്രിമാരുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടക്കുകയാണ്.

അസമില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെ 12 മണിക്കൂറാണ് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളത്.അസമിലെ എല്ലാ സര്‍വ്വകലാശാലകളിലും പരീക്ഷകള്‍ റദ്ദാക്കി. ആള്‍ ആസാം സ്റ്റുഡന്‍റസ് യൂണിയനാണ് പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുള്ള സംഘടനകളിലൊന്ന്. നിരവധി പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്.

ബില്ല് പാസാകുന്ന സമയത്ത് സഭയിലില്ലാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ബില്‍ പാസായതില്‍ സന്തുഷ്ടനാണെന്ന് ട്വീറ്റ് ചെയ്തു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഐയുഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം