അരുണ്‍ ഗാവ്‌ലിക്കറിന്റെ ജീവപര്യന്തം ശരിവച്ച് മുംബൈ ഹൈക്കോടതി

മുംബൈ ഡിസംബര്‍ 9: ശിവസേനാ മുന്‍ നഗരസഭാംഗം കമലാകര്‍ ജാംസാന്‍ഡേക്കറെ വധിച്ച കേസില്‍ അധോലോക തലവനും മുന്‍ എംഎല്‍എയുമായ അരുണ്‍ ഗാവ്‌ലിക്കറിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് മുംബൈ ഹൈക്കോടതി. 2012ല്‍ പ്രത്യേക വിചാരണ കോടതി വിധിച്ച ശിക്ഷയാണ് ഇപ്പോള്‍ മുംബൈ ഹൈക്കോടതി ശരിവച്ചത്.

2008ലാണ് 30 ലക്ഷം രബപം വാങ്ങി മുന്‍ നഗരസഭാംഗം കമലാകറിനെ അരുണിന്റെ കൂട്ടാളികള്‍ വധിക്കുന്നത്. 2008 മേയില്‍ അരുണിനെ അറസ്റ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം