മീന്‍ പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 6: കടലിലെ എല്ലാത്തരം മത്സ്യബന്ധന യാനങ്ങള്‍ക്കും സംസ്ഥാന രജിസ്ട്രേഷന് പുറമേ, കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സും നിര്‍ബന്ധമാക്കുന്നു. ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ പരിപാലന ബില്ലിന്‍റെ കരട് വൈകാതെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ലൈസന്‍സ് ഇല്ലാതെ കടലില്‍ പോകുന്ന യാനങ്ങള്‍ പിടിച്ചെടുക്കുകയും ഉടമയ്ക്കു പിഴ ചുമത്തുകയും ചെയ്യും.

പിഴയായി ലഭിക്കുന്ന തുക മത്സ്യബന്ധന മേഖലയുടെ വികസനത്തിന് ഉപയോഗിക്കണമെന്നാണ് ബില്ലില്‍ പറയുന്നത്. സംസ്ഥാനങ്ങളുടെ പരിധിയിലുള്ള തീരമേഖലയിലും ഉള്‍ക്കടലിലും കേന്ദ്ര ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിനും പുറമെ സെസും ചുമത്തും.

Share
അഭിപ്രായം എഴുതാം