അജിത് പവാറിന് ക്ലീന്‍ ചിറ്റ്

അജിത് പവാര്‍

മുംബൈ ഡിസംബര്‍ 6: എന്‍സിപി നേതാവ് അജിത് പവാറിന് ജലസേചന അഴിമതികേസുകളില്‍ അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) ക്ലീന്‍ ചിറ്റ്. മഹാരാഷ്ട്ര ജലസേചന മന്ത്രിയായിരുന്ന അജിത് പവാര്‍ അഴിമതി ആരോപിക്കപ്പെട്ട നാളുകളില്‍ കുറ്റം ചെയ്തതിന് തെളിവില്ലെന്ന് സത്യവാങ്മൂലത്തില്‍ എസിബി വ്യക്തമാക്കി. നവംബര്‍ 27നാണ് എസിബി സൂപ്രണ്ട് രശ്മി നന്ദേഡ്കര്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി നവംബര്‍ 23നാണ് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തത്. നവംബര്‍ 26ന് വൈകിട്ട് രാജിവയ്ക്കുകയും ചെയ്തു. 25നാണ് അജിത് കൂടി ഉള്‍പ്പെട്ട എഴുപതിനായിരം കോടി രൂപയുടെ ജലസേചന അഴിമതി കേസുകളില്‍ ഒമ്പതെണ്ണം അവസാനിപ്പിച്ചതായി എസിബി അറിയിച്ചത്.

Share
അഭിപ്രായം എഴുതാം