ഗാന്ധിനഗര്‍ ഡിസംബര്‍ 3: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി പുത്തന്‍ ആശയവുമായി പഞ്ചാബിലെ ലുധിയാന പോലീസ്. വൈകുന്നേരമോ രാത്രിയിലോ യാത്രയ്ക്കായി ക്യാബ് കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് സൗജന്യ സവാരിയാണ് പോലീസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി 1091, 7837018555 എന്നീ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് പോലീസിനോട് സഹായം ആവശ്യപ്പെടാം. സ്ത്രീകളെ അവര്‍ക്ക് പോകേണ്ട സ്ഥലത്ത് സുരക്ഷിതമായും സൗജന്യമായും എത്തിക്കുമെന്ന് പോലീസ് കമ്മീഷ്ണര്‍ രാകേഷ് അഗര്‍വാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാകും ഈ സൗകര്യം ലഭ്യമാവുക. ദുരിതത്തിലായ സ്ത്രീകളിലേക്ക് എത്തിച്ചേരാനായി ഒരു ആപ്ലിക്കേഷനും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.