ഇന്ത്യന്‍ റെയില്‍വേയുടെ ദയനീയ സ്ഥിതി വെളിപ്പെടുത്തി സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി ഡിസംബര്‍ 3: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലെ സ്ഥിതി വെളിപ്പെടുത്തുന്ന കണക്കുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. റെയില്‍വേയുടെ പ്രവര്‍ത്തന അനുപാതം കഴിഞ്ഞ പത്തു വര്‍ഷത്തേക്കാള്‍ ഏറ്റവും മോശം സ്ഥിതിയായ 98.44 ശതമാനത്തിലെത്തിയതായി സിഎജി തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച 2017- 18 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചെലവും വരുമാനവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന കണക്കാണ് പ്രവര്‍ത്തന അനുപാതം അഥവാ ഓപ്പറേറ്റിങ് റേഷ്യോ. 100 രൂപ വരുമാനമുണ്ടാക്കാന്‍ റെയില്‍വേക്ക് 98.44 രൂപ ചെലവഴിക്കേണ്ടി വരുന്നുഎന്നാണ് നിലവിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. റെയില്‍വേയുടെ പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയില്ലായ്മയും മോശം സാമ്പത്തികസ്ഥിതിയും സൂചിപ്പിക്കുന്നതാണ് ദയനീയമായ വരവുചെലവ് അനുപാതം.

Share
അഭിപ്രായം എഴുതാം