ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും

മുംബൈ നവംബര്‍ 28: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. ശിവാജ് പാര്‍ക്കിയാണ് വൈകിട്ട് ചടങ്ങ് നടക്കുക. 20 വര്‍ഷത്തെ ഇടവേളയ്ക്ക്ശേഷമാണ് മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രി. മനോഹര്‍ ജോഷി, നാരായണന്‍ റാണെ എന്നിവര്‍ക്ക്ശേഷം ശിവസേനയില്‍ നിന്നുള്ള മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ.

മഹാ വികാസ് അഘാഡി നേതാക്കള്‍ ചൊവ്വാഴ്ച രാത്രി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിച്ചതിനു പിന്നാലെ ഇന്നലെ ഉദ്ധവും ഭാര്യയും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ സന്ദര്‍ശിച്ചു. നിയമസഭയിലോ, നിയമസഭ കൗണ്‍സിലോ അംഗമല്ലാത്തതിനാല്‍ ഉദ്ധവിന് ആറു മാസത്തിനകം സഭാംഗമാകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →