ഷഹ്‌ലയുടെ മരണം: സ്ഥലമാറ്റം ആവശ്യപ്പെട്ട് സര്‍വ്വജന സ്കൂളിലെ അധ്യാപകര്‍

വയനാട് നവംബര്‍ 28: ക്ലാസ്മുറിയില്‍വച്ച് പാമ്പുകടിയേറ്റ മരിച്ച ഷഹ്‌ല ഷെറിന്‍ പഠിച്ചിരുന്ന ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ അധ്യപകരാണ് രേഖാമൂലം സ്ഥലമാറ്റം ആവശ്യപ്പെട്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആവശ്യം അറിച്ചു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. മാനസികമായി പ്രയാസം നേരിടുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 26 അധ്യാപകരും ഹയര്‍ സെക്കന്ററിയില്‍ 10 അധ്യാപകരുമാണ് സ്ഥിര നിയമനത്തിലുള്ളത്. സസ്പെന്‍ഷനിലായ 3 അധ്യാപകര്‍ ഒഴികെ ബാക്കിയെല്ലാവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് നേരെ വലിയ ആക്ഷേപങ്ങളും ആക്രമണങ്ങളും ഉണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം