റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാട് റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന് വീണ്ടും സ്ഥലമാറ്റം

അശോക് ഖേംകെ

ന്യൂഡല്‍ഹി നവംബര്‍ 28: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും എസ്റ്റേറ്റ് ഭീമന്‍മാരായ ഡിഎല്‍എഫും തമ്മിലുള്ള അനധികൃത ഭൂമി വില്‍പ്പന റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകെയെയാണ് വീണ്ടും മാറ്റിയത്. അശോകിന്റെ 28 വര്‍ഷത്തെ സര്‍വ്വീസില്‍ 53-ാമത്തെ സ്ഥലമാറ്റമാണിത്. ശാസ്ത്ര സാങ്കേതിക വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹരിയാന സര്‍ക്കാരിന്റെ രേഖകള്‍ സൂക്ഷിക്കുന്ന ആര്‍ക്കൈവ്സ് വകുപ്പിലേക്കാണ് സ്ഥലം മാറ്റിയത്.

ഭരണഘടനാ ദിനത്തിന് തൊട്ടുപിന്നാലെയാണ് സ്ഥനം മാറ്റം. തീരുമാനത്തില്‍ ആരൊക്കെയോ സന്തോഷിക്കുന്നുണ്ടെന്നും അശോക് ട്വീറ്റ് ചെയ്തു. സത്യസന്ധതയ്ക്കുള്ള പ്രതിഫലം അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012ല്‍ വിവാദ ഭൂമി വില്‍പ്പന റദ്ദാക്കിയതോടെ അശോക് വാര്‍ത്തകളില്‍ വന്നിരുന്നു.

റോബര്‍ട്ട് വദ്രയുടെ സ്കൈലൈറ്റ്സ് ഹോസ്പിറ്റാലിറ്റിയും ഡിഎല്‍എഫും തമ്മില്‍ നടന്ന അനധികൃത ഭൂമി ഇടപാടാണ് അശോക് റദ്ദുചെയ്തത്. തുടര്‍ന്ന് ഹരിയാന രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ സ്ഥാനം നഷ്ടമായിരുന്നു.

Share
അഭിപ്രായം എഴുതാം