കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് രാജിവച്ചു

രമേഷ് സോളങ്കി

മുംബൈ നവംബര്‍ 27: ശിവസേന കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് രമേഷ് സോളങ്കി രാജിവച്ചു. ശിവസേനയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം രമേഷ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഏറെ ദുഃഖത്തോടെയാണ് തീരുമാനം താന്‍ എടുത്തതെന്നും രമേഷ് വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരണത്തിലും ശിവസേനയുടെ മുഖ്യമന്ത്രിയുണ്ടാകുന്നതിലും ആശംസകള്‍ നേരുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്റെ വിശ്വാസങ്ങള്‍ അനുവദിക്കുന്നില്ല. അര്‍ധ മനസ്സോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അത് പാര്‍ട്ടിയോടും നേതാക്കളോടും ചെയ്യുന്ന നീതികേടാണെന്നും രമേഷ് ട്വീറ്റ് ചെയ്തു. രമേഷ് 21 വര്‍ഷമായി ശിവസനേയിലുള്ള നേതാവാണ്.

Share
അഭിപ്രായം എഴുതാം