അയോദ്ധ്യ കേസ്: കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമബോര്‍ഡ് ഹര്‍ജി നല്‍കും

ന്യൂഡല്‍ഹി നവംബര്‍ 27: അയോദ്ധ്യകേസിലെ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹര്‍ജി ഡിസംബര്‍ ആദ്യ വാരം നല്‍കാന്‍ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു. അയോദ്ധ്യകേസില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡ് കക്ഷിയല്ലാത്തതിനാല്‍ ഏതെങ്കിലും കക്ഷി മുഖേനയാകും ഹര്‍ജി നല്‍കുക. ആര് മുഖേനയെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.

പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം