തൃപ്തിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്

തൃപ്തി ദേശായി

കൊച്ചി നവംബര്‍ 26: ശബരിമല സന്ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ ഉപാധി വച്ച് മടങ്ങിപ്പോകാന്‍ തീരുമാനിച്ച് ദേശായിയും സംഘവും. ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം നല്‍കാന്‍ പോലീസിന് കഴിയില്ലെങ്കില്‍ അത് എഴുതി നല്‍കണമെന്ന് തൃപ്തി ദേശായിയും സംഘവും. ദര്‍ശനം നടത്താന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. അത് നിഷേധിക്കുന്നുവെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംരക്ഷണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സംയുക്തമായി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനമെന്ന് ബിന്ദു അമ്മിണിയും പ്രതികരിച്ചു.

ശബരിമലയില്‍ യുവതീപ്രവേശനം സംബന്ധിച്ച് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിലെ കോടതി വിധിയില്‍ അവ്യക്തതയുണ്ട്. അത് പരിഹരിച്ചതിന് ശേഷം മതി യുവതീപ്രവേശന നടപടികളെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ട്. രാത്രിയുള്ള വിമാനത്തില്‍ തൃപ്തിയേയും സംഘത്തെയും തിരിച്ച് അയക്കാമെന്നാണ് പോലീസിന്‍റെ നിലപാട്.

Share
അഭിപ്രായം എഴുതാം