ശബരിമല ദര്‍ശനം നടത്തിയേ മടങ്ങൂവെന്ന് തൃപ്തി ദേശായി

കൊച്ചി നവംബര്‍ 26: ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങുള്ളൂവെന്ന നിലപാടില്‍ ഉറച്ച് തൃപ്തി ദേശായി. അവസാനവട്ട ചര്‍ച്ച അല്‍പ്പ സമയത്തിനകം നടക്കും. തൃപ്തി ദേശായിയും സംഘവും പോലീസ് കമ്മീഷണറേറ്റിന് അകത്തുണ്ട്.

തൃപ്തിക്കും സംഘത്തിനും ശബരിമല ദര്‍ശനത്തിനായി സംരക്ഷണം ഒരുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് മടങ്ങിപ്പോകുമെന്ന് തൃപ്തി നേരത്തെ അറിയിച്ചിരുന്നു. സംരക്ഷണം നല്‍കാന്‍ പോലീസിന് കഴിയില്ലെങ്കില്‍ അതിനുള്ള കാരണം എഴുതി നല്‍കണമെന്നും തൃപ്തി പറഞ്ഞിരുന്നു. പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം