ഷെഹ്‌ലയുടെ മരണം: അധ്യാപകരും ഡോക്ടര്‍മാരും ഒളിവില്‍ തുടരുന്നു

വയനാട് നവംബര്‍ 25: വയനാട് ബത്തേരി സര്‍വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരും ഡോക്ടര്‍മാരും ഇപ്പോഴും ഒളിവിലാണ്. ഷെഹ്‌ല മരിച്ച പശ്ചാത്തലത്തില്‍ സര്‍വജന സ്കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഷെഹ്‌ലയുടെ വീട് സന്ദര്‍ശിക്കും.

ഷെഹ്‌ലയ്ക്ക് പാമ്പ് കടിയേറ്റ സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് അവിടെ പുതിയ കെട്ടിടം പണിയാനും ഇന്നലെ മുന്‍സിപാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. വിദ്യാര്‍ത്ഥി മരിച്ച സാഹചര്യത്തില്‍ ആരോപണ വിധേയരായ സ്കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററെയും അധ്യാപകനെയും സസ്പെന്‍റ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ്ങ്, ശുചീകരണ പ്രവൃത്തികള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.

Share
അഭിപ്രായം എഴുതാം