രമ്യ ഹരിദാസിനെ ലോക്‌സഭയില്‍ വെച്ച് പുരുഷ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്തതായി ആരോപണം

ന്യൂഡല്‍ഹി നവംബര്‍ 25: മഹാരാഷ്ട്ര വിഷയത്തില്‍ ലോക്സഭയിലുണ്ടായ പ്രതിഷേധത്തില്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ പുരുഷ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്തതായി ആരോപണം. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അദീര്‍ രജ്ഞന്‍ ചൗധരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധിച്ച ടി എന്‍ പ്രതാപനേയും ഹൈബി ഈഡനേയും സ്പീക്കര്‍ ഓം ബിര്‍ള സഭയില്‍ നിന്ന് പുറത്താക്കി. പ്രതിഷേധിച്ച എംപിമാരെ പുറത്താക്കുന്നതിനിടെ അതിലിടപ്പെട്ട് സംസാരിക്കുമ്പോഴാണ് രമ്യ ഹരിദാസിന് നേരെ കൈയേറ്റ ശ്രമമുണ്ടായത്.

വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്നും ഇത്തരത്തിലൊരു നടപടി ആദ്യമായിട്ടാണെന്നും ചൗധരി പറഞ്ഞു. സ്പീക്കര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നത് കാത്തിരിക്കുകയാണെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. രമ്യയും സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും ഉച്ചയ്ക്ക് രണ്ടുമണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം