ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി

മുംബൈ നവംബര്‍ 23: മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും ധാരണയിലെത്തിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്ശേഷം ഒരു മാസം കഴിഞ്ഞിട്ടും മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്തിലായിരുന്നു. എന്‍സിപി നേതാവ് ശരദ് പവാര്‍ ഇന്ന് രാവിലെ പത്രസമ്മേളനം നടത്താനിരിക്കയാണ് സംസ്ഥാനത്തെ രാഷ്ട്രീയാവസ്ഥ ആകെ മാറിയത്. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ നല്ല ഭാവിക്കായി അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും മോദി പറഞ്ഞു.

Share
അഭിപ്രായം എഴുതാം