സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന്: സുപ്രീംകോടിതിക്കെതിരെ വിമര്‍ശനവുമായി കാരാട്ട്

പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി നവംബര്‍ 21: അയോധ്യ, ശബരിമല വിധികളില്‍ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന് നല്‍കിയെന്നും കാരാട്ട് പറയുന്നു.

അയോദ്ധ്യയെക്കുറിച്ചുള്ള അഞ്ചംഗ ബഞ്ചിന്‍റെ വിധിന്യായം മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിനേറ്റ പരാജയമാണ്. സുപ്രീംകോടതി എക്സിക്യൂട്ടീവിന് വഴങ്ങിയെന്നും ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ കാലത്താണിത് ഉണ്ടായതെന്നും കാരാട്ട് വിമര്‍ശിക്കുന്നു.

Share
അഭിപ്രായം എഴുതാം