ജെഎന്‍യുവില്‍ സംഘര്‍ഷം: പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി നവംബര്‍ 18: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്‍റിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സാഹചര്യത്തിലാണ് പോലീസ് ക്യാമ്പസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പോലീസ് വിലക്ക് മറികടന്ന് പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് തുടങ്ങി.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വര്‍ദ്ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് അധികൃതര്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. ഫീസ് വര്‍ദ്ധന പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിവിധ ഇനങ്ങളില്‍ സര്‍വ്വീസ് ചാര്‍ജായി ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →