തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് അലനും താഹയും

താഹ ഫാസല്‍, അലന്‍ ഷുഹൈബ്

കോഴിക്കോട് നവംബര്‍ 15: തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫാസലും വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുവരെയും അന്വേഷണ വിധേയമായി സിപിഎമ്മില്‍ നിന്ന് സസ്പെന്‍റ് ചെയ്തതായിനേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇവരെ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. കോടതി മൂന്ന് ദിവസം കൂടി ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചു. ഇരുവരുടെയും വീടുകളില്‍ നിന്ന് കണ്ടെത്തിയ ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലില്‍ അടക്കാന്‍ മാത്രം ഗൗരവമല്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Share
അഭിപ്രായം എഴുതാം